---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 'ധരണി സംരക്ഷണ ഭരണി' സ്ഥാപിച്ചു"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139427/thondiyil"
published_at: "2023-08-16T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcaed6bebee_Screenshot_2023-08-16-16-38-48-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 'ധരണി സംരക്ഷണ ഭരണി' സ്ഥാപിച്ചു

> **Lead Summary:** **പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു. ഭരണികളുടെ വിതരണ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, സ്കൂൾ അസി. മാനേജർഫാ. ജെറിൽ പന്തല്ലൂപറമ്പിൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ ദർശൻ സുഹാസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

## Article Content

**പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു. ഭരണികളുടെ വിതരണ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, സ്കൂൾ അസി. മാനേജർഫാ. ജെറിൽ പന്തല്ലൂപറമ്പിൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ ദർശൻ സുഹാസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് പദ്ധതി വിശദീകരണം നടത്തി. മദർ പി.ടി. എ പ്രസിഡന്റ് ഗ്ലോറി റോബിൻ, പി.ടി.എ അംഗങ്ങളായ സിജോ ജോസ്, നയന അഗസ്റ്റിൻ, സന്തോഷ് എ.സി അധ്യാപകരായ ഷൈൻ എം ജോസഫ്, ജിജോ ജോസഫ്, നിനു ജോസഫ്, ജെസി അബ്രഹാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ഉപയോഗശേഷം കുട്ടികൾ വലിച്ചെറിയുന്ന പേനകൾ സംഭരിക്കുകയും അത് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 'കരുതാം കളയാം, ധരണി സംരക്ഷണ ഭരണിയിൽ' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.പരിപാടിക്കായി പേരുകൾ നിർദ്ദേശിച്ച കുട്ടികൾക്ക് സമ്മാന വിതരണവും ചടങ്ങിൽ നടന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139427/thondiyil)