---
title: "#manathana | ബിജു ചാക്കോ വധക്കേസ് : മണത്തണ സ്വദേശികളായ പ്രതികൾക്ക് ജീവപര്യന്തം"
english_title: "Biju Chacko murder case: Accused natives of Manathana get life imprisonment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139433/biju-chacko-murder-case-accused-natives-of-manathana-get-life-imprisonment"
published_at: "2023-08-16T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcba311eb3c_IMG-20230816-WA0248.jpg"
keywords: []
---

# #manathana | ബിജു ചാക്കോ വധക്കേസ് : മണത്തണ സ്വദേശികളായ പ്രതികൾക്ക് ജീവപര്യന്തം

> **Lead Summary:** **പേരാവൂർ**: മണത്തണയിൽ ആസിഡ് ആക്രമണത്തിൽ പ്രവാസിയായ ബിജു ചാക്കോ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മങ്കുഴി ജോസ് സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി ജില്ലാ സെഷൻസ് കോടതി.

## Article Content

**പേരാവൂർ**: മണത്തണയിൽ ആസിഡ് ആക്രമണത്തിൽ പ്രവാസിയായ ബിജു ചാക്കോ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മങ്കുഴി ജോസ് സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി ജില്ലാ സെഷൻസ് കോടതി.

2021 ഒക്ടോബർ 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ടാനച്ഛനായ മങ്കുഴി ജോസ് ബിജു ചാക്കോയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ എന്നയാളുടെ സഹായത്തോടെ ബിജു സഞ്ചരിക്കുന്ന വാഹനം കല്ല് വച്ച് തടസ്സപ്പെടുത്തുകയും ബിജുവിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിക്കുകയുമായിരുന്നു.

തുടർന്ന് ആയുധം ഉപയോഗിച്ച് വെട്ടി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതും തടയാനും അക്രമിസംഘം ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു ചാക്കോ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

പ്രതികളായ മങ്കുഴി ജോസും കടവത്തും കണ്ടി ശ്രീധരനും അന്ന് തന്നെ പോലീസ് പിടിയിലായിരുന്നു. ഈ വർഷം മെയ് മൂന്നിനാണ് കേസിൽ വിചാരണ തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139433/biju-chacko-murder-case-accused-natives-of-manathana-get-life-imprisonment)