---
title: "പി എഫ് പി എ ഉപവാസ സമരം നടത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139440/kalpetta"
published_at: "2023-08-16T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcc88775c30_IMG-20230816-WA0033.jpg"
keywords: []
---

# പി എഫ് പി എ ഉപവാസ സമരം നടത്തി 

> **Lead Summary:** **കൽപ്പറ്റ:**- മിനിമം പെൻഷൻ ഒൻപതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത പുനസ്ഥാപിക്കുക, ഹയർ ഓപ്ഷന് അർഹതയുള്ള എല്ലാവർക്കും അനുവദിക്കുക, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ട്രെയിനിൽ വയോധികർക്ക് യാത്രാസൗജന്യം പുനസ്ഥാപിക്കുക, 15,000 ത്തിന്മേൽ ശമ്പളമുള്ള വരെ പെൻഷൻ സ്കീമിൽ നിന്നും ഒഴിവാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പി എഫ് ബി എ അഖിലേന്ത്യാ കോഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഉപവാസ സമരം പി എഫ് പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്നു.

## Article Content

**കൽപ്പറ്റ:**- മിനിമം പെൻഷൻ ഒൻപതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത പുനസ്ഥാപിക്കുക, ഹയർ ഓപ്ഷന് അർഹതയുള്ള എല്ലാവർക്കും അനുവദിക്കുക, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ട്രെയിനിൽ വയോധികർക്ക് യാത്രാസൗജന്യം പുനസ്ഥാപിക്കുക, 15,000 ത്തിന്മേൽ ശമ്പളമുള്ള വരെ പെൻഷൻ സ്കീമിൽ നിന്നും ഒഴിവാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പി എഫ് ബി എ അഖിലേന്ത്യാ കോഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഉപവാസ സമരം പി എഫ് പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്നു.

കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പി എഫ് പി എ ജില്ലാ പ്രസിഡണ്ട് സി എം ശിവരാമൻ അധ്യക്ഷത വഹിച്ചു. പി എഫ് പി എ ജില്ലാ ജനറൽ സെക്രട്ടറി പി അപ്പൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു വിവിധ ട്രേഡ് യൂണിയൻ സംസാരിച്ചു. വി വി ബേബി സിഐടിയു, ബാലചന്ദ്രൻ എഐടിയുസി, സി മൊയ്തീൻകുട്ടി എസ് ടി യു, എന്നോ ദേവസ്യ എച്ച് എം എസ് എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ ട്രഷറർ സി എച്ച് മമ്മി നന്ദി പറഞ്ഞു.കെ പി രാജൻ, എം സുകുമാരൻ, എ സോമൻ, വി യൂസഫ്, ഏ ഗഫൂർ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139440/kalpetta)