---
title: "ഇ ലോക് അദാലത്ത് 11 ന്"
english_title: " E lok adaalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13945/e-lok-adaalat"
published_at: "2021-12-02T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a83ecfb3caa_images - 2021-12-02T090429.071.jpeg"
keywords: []
---

# ഇ ലോക് അദാലത്ത് 11 ന്

> **Lead Summary:** കണ്ണൂര്‍ :ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 11ന് ഇ ലോക് അദാലത്ത് നടത്തുന്നു.

## Article Content

കണ്ണൂര്‍ :ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 11ന് ഇ ലോക് അദാലത്ത് നടത്തുന്നു.

ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍എല്‍, തൊഴില്‍, വൈദ്യുതി, വാട്ടര്‍ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും, മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബപരമായ കേസുകള്‍, സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കുമെന്ന് ഡിഎല്‍എസ്എ സെക്രട്ടറി രാമു രമേഷ് ചന്ദ്രബാനു അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13945/e-lok-adaalat)