---
title: "വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനത്തിന്റെ പിന്തുണയോടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വയാട് ജില്ലാ പോലീസ് മേധാവി"
english_title: "Wayad district police chief said that strong action will be taken against the use with the support of the public  alcxfhv  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139452/wayad-district-police-chief-said-that-strong-action-will-be-taken-against-the-use-with-the-support-of-the-public"
published_at: "2023-08-16T19:43:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcd9a0bd0f8_xgvxfgchfg.jpg"
keywords: []
---

# വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനത്തിന്റെ പിന്തുണയോടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വയാട് ജില്ലാ പോലീസ് മേധാവി

> **Lead Summary:** **പുല്‍പ്പള്ളി: **മുള്ളന്‍കൊല്ലി മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനത്തിന്റെ പിന്തുണയോടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വയാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ജന ജാഗ്രതാസമിതി രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പുല്‍പ്പള്ളി: **മുള്ളന്‍കൊല്ലി മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനത്തിന്റെ പിന്തുണയോടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വയാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ജന ജാഗ്രതാസമിതി രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കര്‍ണാടക അതിര്‍ത്തികളില്‍ ലഹരി കടത്തിനെതിരെ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ്, റവന്യു, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്പികെ വിജയന്‍ അധ്യക്ഷനായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ.എ ഷാജി മുഖ്യപ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139452/wayad-district-police-chief-said-that-strong-action-will-be-taken-against-the-use-with-the-support-of-the-public)