---
title: "കഞ്ചാവും, മയക്കുമരുന്നുമായി പിടിയിലായ യുവാവിന് രണ്ടര വര്‍ഷം തടവും , 20000 രൂപ പിഴയും ശിക്ഷ"
english_title: "Youth caught with cannabis and drugs sentenced to two and a half years in prison and fined Rs 20,000 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139469/youth-caught-with-cannabis-and-drugs-sentenced-to-two-and-a-half-years-in-prison-and-fined-rs-20000"
published_at: "2023-08-16T21:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcedd235b91_fgxhdh.jpg"
keywords: []
---

# കഞ്ചാവും, മയക്കുമരുന്നുമായി പിടിയിലായ യുവാവിന് രണ്ടര വര്‍ഷം തടവും , 20000 രൂപ പിഴയും ശിക്ഷ

> **Lead Summary:** **കല്‍പ്പറ്റ: **മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് 500ഗ്രാം കഞ്ചാവും, മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട 60 മയക്കുമരുന്ന് ഗുളികളുമായി പിടിയിലായ യുവാവിനെ രണ്ടുവര്‍ഷം ആറുമാസം കഠിന തടവിനും 20000 രൂപ പിഴ അടക്കുവാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. കൊടുവള്ളി കരുവാന്‍പൊയില്‍ ആലിപ്പറമ്പത്ത് വീട് മുഹമ്മദ് നെയാണ് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

## Article Content

**കല്‍പ്പറ്റ: **മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് 500ഗ്രാം കഞ്ചാവും, മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട 60 മയക്കുമരുന്ന് ഗുളികളുമായി പിടിയിലായ യുവാവിനെ രണ്ടുവര്‍ഷം ആറുമാസം കഠിന തടവിനും 20000 രൂപ പിഴ അടക്കുവാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. കൊടുവള്ളി കരുവാന്‍പൊയില്‍ ആലിപ്പറമ്പത്ത് വീട് മുഹമ്മദ് നെയാണ് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേംകൃഷ്ണയാണ്പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനാണ്. പ്രോസിക്യൂഷന് വേണ്ടിഅഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എസ്.യു സുരേഷ് കുമാര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139469/youth-caught-with-cannabis-and-drugs-sentenced-to-two-and-a-half-years-in-prison-and-fined-rs-20000)