---
title: "ഓണത്തോടനുബന്ധിച്ച് കയര്‍ഫെഡ്ഡിന്റെ എക്‌സിബിഷന്‍ സ്റ്റാള്‍"
english_title: "Cairfed's exhibition stall on the occasion of Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139472/cairfeds-exhibition-stall-on-the-occasion-of-onam"
published_at: "2023-08-16T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcf0fd41286_dfgdfhdfh.jpg"
keywords: []
---

# ഓണത്തോടനുബന്ധിച്ച് കയര്‍ഫെഡ്ഡിന്റെ എക്‌സിബിഷന്‍ സ്റ്റാള്‍

> **Lead Summary:** **കല്‍പ്പറ്റ: **ഓണത്തോടനുബന്ധിച്ച് കയര്‍ഫെഡ്ഡിന്റെ എക്‌സിബിഷന്‍ സ്റ്റാള്‍ കല്‍പ്പറ്റ എസ്.ബി.ഐ ബാങ്കിന് സമീപം ആരംഭിച്ചു കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി തൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കയര്‍ഫെഡ് ഡയറക്ടര്‍ എന്‍.കെ.സുരേഷ് ആദ്യ വില്‍പ്പന നടത്തി. കയര്‍ഫെഡിന്റെ വിവിധ തരം ഉല്‍പ്പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് 25% മുതല്‍ 50% വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്. 2000 രൂപയ്ക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണിലൂടെ ഒന്നാം സമ്മാനമായി 3 പവന്‍, രണ്ടാം സമ്മാനമായി രണ്ട് പവന്‍, മൂന്നാം സമ്മാനമായി ഒരു പവനും, 50 പേര്‍ക്ക് ഒരു ഗ്രാം വീതവും സ്വര്‍ണ്ണം സമ്മാനമായി നല്‍കും.

## Article Content

**കല്‍പ്പറ്റ: **ഓണത്തോടനുബന്ധിച്ച് കയര്‍ഫെഡ്ഡിന്റെ എക്‌സിബിഷന്‍ സ്റ്റാള്‍ കല്‍പ്പറ്റ എസ്.ബി.ഐ ബാങ്കിന് സമീപം ആരംഭിച്ചു കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി തൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കയര്‍ഫെഡ് ഡയറക്ടര്‍ എന്‍.കെ.സുരേഷ് ആദ്യ വില്‍പ്പന നടത്തി. കയര്‍ഫെഡിന്റെ വിവിധ തരം ഉല്‍പ്പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് 25% മുതല്‍ 50% വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്. 2000 രൂപയ്ക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണിലൂടെ ഒന്നാം സമ്മാനമായി 3 പവന്‍, രണ്ടാം സമ്മാനമായി രണ്ട് പവന്‍, മൂന്നാം സമ്മാനമായി ഒരു പവനും, 50 പേര്‍ക്ക് ഒരു ഗ്രാം വീതവും സ്വര്‍ണ്ണം സമ്മാനമായി നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139472/cairfeds-exhibition-stall-on-the-occasion-of-onam)