---
title: "62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും."
english_title: "Kollam will be the venue for the 62nd State School Arts Festival. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139481/kollam-will-be-the-venue-for-the-62nd-state-school-arts-festival"
published_at: "2023-08-16T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcf6cbb56eb_gdfgdfhdf.jpg"
keywords: []
---

# 62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും.

> **Lead Summary:** 62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്.

## Article Content

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്.

ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലെയെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങൾ നേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139481/kollam-will-be-the-venue-for-the-62nd-state-school-arts-festival)