---
title: "ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി തു​ട​ങ്ങി; ത​മി​ഴ്‌​നാ​ടു​മാ​യി ഇന്ന് ചർച്ച "
english_title: "Steps have been taken to procure vegetables directly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13949/Steps-have-been-taken-to-procure-vegetables-directly"
published_at: "2021-12-02T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a842650ada9_images (3).jpeg"
keywords: []
---

# ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി തു​ട​ങ്ങി; ത​മി​ഴ്‌​നാ​ടു​മാ​യി ഇന്ന് ചർച്ച 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​​ നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്റെ ഭാ​ഗാ​മാ​യി ത​മി​ഴ്‌​നാ​ടു​മാ​യി വ്യാ​ഴാ​ഴ്​​ച തെ​ങ്കാ​ശി​യി​ൽ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. തെ​ങ്കാ​ശി​യി​ൽ പ​ച്ച​ക്ക​റി സം​ഭ​ര​ണ​ശാ​ല തു​റ​ക്കു​ന്ന കാ​ര്യ​വും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​

## Article Content

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​​ നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്റെ ഭാ​ഗാ​മാ​യി ത​മി​ഴ്‌​നാ​ടു​മാ​യി വ്യാ​ഴാ​ഴ്​​ച തെ​ങ്കാ​ശി​യി​ൽ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. തെ​ങ്കാ​ശി​യി​ൽ പ​ച്ച​ക്ക​റി സം​ഭ​ര​ണ​ശാ​ല തു​റ​ക്കു​ന്ന കാ​ര്യ​വും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​

ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച​യി​ൽ സം​സ്ഥാ​നം ഉ​ന്ന​യി​ക്കും. തു​ട​ർ​ന്ന്,​ ദ​ക്ഷി​ണേ​ന്ത്യ​ൻ കൃ​ഷി​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കു​ന്ന​ത്​ വ​ഴി ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​യെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ കൃ​ഷി​വ​കു​പ്പി​െൻറ വി​ല​യി​രു​ത്ത​ൽ. പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞാ​ലും തെ​ങ്കാ​ശി​യി​ലെ സം​ഭ​ര​ണ കേ​ന്ദ്രം നി​ല​നി​ർ​ത്താ​നാ​ണ് ആ​ലോ​ച​ന.

ത​മി​ഴ്​​നാ​ടി​നു​ പു​റ​മെ, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി പ​ച്ച​ക്ക​റി​യെ​ത്തി​ക്കാ​ൻ ശ്ര​മ​മു​ണ്ട്. തെ​ല​ങ്കാ​ന​യി​ലെ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി ആ​ശ​യ​വി​നി​മ​യം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ഷി വ​കു​പ്പ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

തെ​ങ്കാ​ശി ച​ർ​ച്ച​യി​ൽ സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ എം.​ഡി​യും ത​മി​ഴ്​​നാ​ട്ടി​ലെ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13949/Steps-have-been-taken-to-procure-vegetables-directly)