---
title: "#appointment | ഫിഷറീസ് ഗാര്‍ഡ് നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139516/appoinment"
published_at: "2023-08-17T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd6993c02f4_download_(34).jpeg"
keywords: []
---

# #appointment | ഫിഷറീസ് ഗാര്‍ഡ് നിയമനം

> **Lead Summary:**  ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അഞ്ചരക്കണ്ടി പുഴ സംരക്ഷണ പദ്ധതി 2022 - 25 ഫെബര്‍ ബോട്ടില്‍ പെട്രോളിങ് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം. കടലിലോ പുഴയിലോ ഒ ബി എം ഘടിപ്പിച്ച യാനം പ്രവര്‍ത്തിപ്പിച്ചിട്ടുള്ള പരിചയമുണ്ടായിരിക്കണം.

## Article Content

 ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അഞ്ചരക്കണ്ടി പുഴ സംരക്ഷണ പദ്ധതി 2022 - 25 ഫെബര്‍ ബോട്ടില്‍ പെട്രോളിങ് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം. കടലിലോ പുഴയിലോ ഒ ബി എം ഘടിപ്പിച്ച യാനം പ്രവര്‍ത്തിപ്പിച്ചിട്ടുള്ള പരിചയമുണ്ടായിരിക്കണം.

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് രാവിലെ 10.30 മുതല്‍ 12 മണി വരെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2731081. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139516/appoinment)