---
title: "#kayamkulam | ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "Kayamkulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139541/kayamkulam"
published_at: "2023-08-17T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd956c1e35b_Screenshot_20230817-085839.png"
keywords: []
---

# #kayamkulam | ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കായംകുളം**: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

**കായംകുളം**: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു സംഭവം.

കുളക്കടവിൽ ശബ്ദം കേട്ട് നാട്ടുകാരെത്തി പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എൽഎൽബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.  ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും അനിയനുമൊപ്പം വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു വിഷ്ണുപ്രിയ.

കുളക്കടവിൽ നിന്ന് ലഭിച്ച കത്തിൽ അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നു എഴുതിയിരിക്കുന്നതായി കണ്ടെത്തി. അഞ്ചാം ക്ലാസുകാരായ അനുജൻ ശിവപ്രിയനൊപ്പം വിഷ്ണു പ്രിയ തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

കുട്ടിക്കാലം മുതൽ കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ദുരിതങ്ങളും നന്നായി മനസിലാക്കിയ പെൺകുട്ടി ഉണ്ണിയപ്പം വിൽക്കുന്നതിനായി ഇറങ്ങുകയായിരുന്നു. അമ്മ രാധിക. സഹോദരൻ ശിവപ്രീയൻ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139541/kayamkulam)