---
title: "#Chandrayaan3 | ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്: ലാൻഡർ മൊഡ്യൂൾ വേർപെടും "
english_title: "Critical phase of Chandrayaan 3 today; The lander module will separate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139569/critical-phase-of-chandrayaan-3-today-the-lander-module-will-separate"
published_at: "2023-08-17T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddae12d4f5e_Screenshot_2023-08-17-10-44-10-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Chandrayaan3 | ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്: ലാൻഡർ മൊഡ്യൂൾ വേർപെടും 

> **Lead Summary:** ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിലോ മീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലനവേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് പ്രധാന ഘട്ടം.

## Article Content

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിലോ മീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലനവേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് പ്രധാന ഘട്ടം.

ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത് ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിശ്ചയിച്ചിരുന്ന പോലെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിച്ചതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139569/critical-phase-of-chandrayaan-3-today-the-lander-module-will-separate)