---
title: "#Kelakam | കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139596/kelakam"
published_at: "2023-08-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddbec0df41d_Picsart_23-08-17_11-58-02-054.jpg"
keywords: []
---

# #Kelakam | കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

> **Lead Summary:** **കേളകം**: കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. നൂറ് കണക്കിന് കർഷകർ പങ്കെടുത്ത പരിപാടി മികവിൻ്റെ വേദിയായി.

## Article Content

**കേളകം**: കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. നൂറ് കണക്കിന് കർഷകർ പങ്കെടുത്ത പരിപാടി മികവിൻ്റെ വേദിയായി.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.പി.സന്തോഷ് കുമാർ എം.പി.ഉൽഘാടനം ചെയ്തു.കർഷക ഉന്നമനത്തിന് മികച്ച സേവനങ്ങൾ നൽകുന്ന കേളകം കൃഷി ഓഫിസർ കെ.ജി സുനിലിനെ കേളകം പഞ്ചായത്തിൻ്റെയും, അടക്കാത്തോട് കർഷക കൂട്ടായ്മയും ആദരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം വി.ഗീത, കൃഷി ഓഫീസർ കെ.ജി.സുനിൽ, കേളകം സെൻ്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 13 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരെയും ,പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനെയും, പച്ചക്കറി കർഷകനെയും, ഉപഹാരങ്ങൾ നൽകി ആദരിച്ചു.

വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, ജനപ്രതിനിധികളായ വി.ഗീത,ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ഷാൻ്റി സജി, പ്രീത ഗംഗാധരൻ ,സുനിത വാത്യാട്ട് , തോമസ് പടിയക്കണ്ടം, തുടങ്ങിയവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139596/kelakam)