---
title: "അഞ്​ജു ബേബി ജോർജിന് വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം"
english_title: "Woman of the year worls athletics"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13962/woman-of-the-year-worls-athletics"
published_at: "2021-12-02T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8550602b01_IMG-20211202-WA0057.jpg"
keywords: []
---

# അഞ്​ജു ബേബി ജോർജിന് വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം

> **Lead Summary:** ന്യൂഡൽഹി: വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബേബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര പ്രഖ്യാപനം.

## Article Content

ന്യൂഡൽഹി: വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബേബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര പ്രഖ്യാപനം.

അഞ്​ജുവിന്‍റെ കായിക മേഖലയായ ലോങ്​ ജംപിലേക്ക്​ കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ്​ പുരസ്​കാരം.

ഒളിമ്പിക്​സ്​ ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവർ ലോക അത്​ലറ്റ്​ ഓഫ്​ ദ ഇയർ പുരസ്​കാരത്തിനും അർഹരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13962/woman-of-the-year-worls-athletics)