---
title: "ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക് "
english_title: "Bank strike on December 16,17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13966/Bank-strike-on-December-16-17"
published_at: "2021-12-02T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a85720a65b7_images (4).jpeg"
keywords: []
---

# ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക് 

> **Lead Summary:** രണ്ടുപൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവല്‍ക്കരിക്കുന്നതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) 16,17 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. സ്വകാര്യവൽക്കരണ നീക്കത്തെ എന്തുവിലകൊടുത്തും എതിർക്കാൻ യുഎഫ്ബിയു തീരുമാനിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പ്രസ്താവനയിൽ പറഞ്ഞു. 16 നും 17 നും പണിമുടക്കാനുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

## Article Content

രണ്ടുപൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവല്‍ക്കരിക്കുന്നതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) 16,17 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. സ്വകാര്യവൽക്കരണ നീക്കത്തെ എന്തുവിലകൊടുത്തും എതിർക്കാൻ യുഎഫ്ബിയു തീരുമാനിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പ്രസ്താവനയിൽ പറഞ്ഞു. 16 നും 17 നും പണിമുടക്കാനുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലാണ് ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളുടെ ലയനം പൂർത്തിയാക്കിയ കേന്ദ്രം ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്കരിക്കുകയും ചെയ്തു. കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് നിലവിൽ സ്വകാര്യവത്കരണ പട്ടികയിലുള്ളത്.

എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13966/Bank-strike-on-December-16-17)