---
title: "മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ തീരു എന്ന ആവശ്യത്തിൽ  കെട്ടിയുണ്ടാക്കിയ സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി"
english_title: "Muzhapilangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139679/muzhapilangad"
published_at: "2023-08-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dde6bd0ed9c_Picsart_23-08-17_14-42-08-596.jpg"
keywords: []
---

# മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ തീരു എന്ന ആവശ്യത്തിൽ  കെട്ടിയുണ്ടാക്കിയ സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി

> **Lead Summary:** പുതിയ ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ തീരു എന്ന ആവശ്യത്തിൽ മഠം നിവാസികൾ കെട്ടിയുണ്ടാക്കിയ സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

## Article Content

പുതിയ ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ തീരു എന്ന ആവശ്യത്തിൽ മഠം നിവാസികൾ കെട്ടിയുണ്ടാക്കിയ സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് നടപടിയിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴപ്പിലങ്ങാട് സ്വദേശികളായ വനജ, പുഷ്പ, സൗമ്യ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് അംഗം ഷാനു ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

സമരക്കാരെ നീക്കിയ ശേഷം പൊലീസ് സാന്നിദ്ധ്യത്തിൽ റോഡ് നിർമ്മാണം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപെടുത്തിയിട്ടുണ്ട്. അതേസമയം, അപ്രതീക്ഷിത പൊലീസ് നടപടിയിൽ പ്രതിഷേധക്കാർ ആദ്യം ചിതറിയെങ്കിലും വീണ്ടും സംഘടിച്ചു.

നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ശ്രീനാരായണ മാത്തിന് നടപ്പാതയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പന്തൽ കെട്ടി സമരം ആരംഭിച്ചത്. സമരം കാരണം ഈ ഭാഗത്ത് താൽകാലികമായി നിർമ്മാണം നിർത്തിവെച്ചിരിക്കവെയാണ് പൊലീസ് നടപടി ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139679/muzhapilangad)