---
title: "ഇനി ലാന്റിങിനുള്ള തയ്യാറെടുപ്പുകള്‍; വിക്രം ലാന്റര്‍ വേര്‍പെട്ടു"
english_title: "Chandrayan3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139680/chandrayan3"
published_at: "2023-08-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dde6907c008_IMG-20230817-WA0040.jpg"
keywords: []
---

# ഇനി ലാന്റിങിനുള്ള തയ്യാറെടുപ്പുകള്‍; വിക്രം ലാന്റര്‍ വേര്‍പെട്ടു

> **Lead Summary:** **ബെംഗളുരു**:ചന്ദ്രയാൻ 3 വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓർബിറ്റ് ജോലികൾ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.

## Article Content

**ബെംഗളുരു**:ചന്ദ്രയാൻ 3 വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓർബിറ്റ് ജോലികൾ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട ലാന്റർ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും. വേർപെടുന്ന പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാസങ്ങളോ വർഷങ്ങളോ തുടരും. ഇതിലെ ഷേപ്പ് എന്ന് ഉപകരണം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള സ്പെക്ട്രോസ്കോപ്പിക്ക് പഠനം ഉൾപ്പടെയുള്ള വിവിധ ശാസ്ത്ര പഠനങ്ങൾ നടത്തുകയും ചെയ്യുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139680/chandrayan3)