---
title: "പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത: ബന്ധുക്കൾ പരാതി നൽകി"
english_title: "Polytechnic student death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13969/polytechnic-student-death"
published_at: "2021-12-02T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a85a1bd9519_PicsArt_12-02-11.01.49.jpg"
keywords: []
---

# പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത: ബന്ധുക്കൾ പരാതി നൽകി

> **Lead Summary:** കണ്ണൂർ: ബുധനാഴ്ച രാവിലെ കണ്ണൂർപോളി ടെക്ക്നിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകി. കോഴിക്കോട് സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയിൽ കണ്ടത് പിതാവ് പി.ശശിയാണ് എടക്കാട് പോലീസിൽ പരാതി നൽകിയത് .

## Article Content

കണ്ണൂർ: ബുധനാഴ്ച രാവിലെ കണ്ണൂർപോളി ടെക്ക്നിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകി. കോഴിക്കോട് സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയിൽ കണ്ടത് പിതാവ് പി.ശശിയാണ് എടക്കാട് പോലീസിൽ പരാതി നൽകിയത് .

അശ്വന്ത് ആത്മഹത്യ ചെയ്യാൻ കാരണങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത് സാധാരണ താമസിക്കുന്ന സ്ഥലത്തെല്ല മൃതദേഹം കണ്ടെതെന്നതും സംശയം വർദ്ധിപ്പിക്കുന്നു

ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം മാറ്റിയതും സംശയം വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു

മരിക്കുന്നതിന് തലേ ദിവസം അർധ രാത്രി വരെ പോളിയിൽ പരിപാടി ഉണ്ടായിരുന്നു. അതിൽ ഒരു കുട്ടിക്ക് തലയ്ക്ക് മുറിവേറ്റ സംഭവം ഉണ്ടായിരുന്നു'ഇതൊക്കെ ചേർത്ത് വായിക്കുമ്പോൾ മരണത്തിൽ എന്തൊക്കെയോ ദുരുഹതകൾ ഉണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്

അശ്വന്ത് ആത്മഹത്യചെയ്യാൻ കാരണങ്ങൾ ഒന്നും ഇല്ലെന്നും പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13969/polytechnic-student-death)