---
title: "കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പ്രഖ്യാപന ദിനവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139707/kottiyoor"
published_at: "2023-08-17T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de034b5d5e0_Picsart_23-08-17_16-46-45-242.jpg"
keywords: []
---

# കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പ്രഖ്യാപന ദിനവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ** : കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പ്രഖ്യാപന ദിനവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ചിങ്ങം 1, കർഷക അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചും. കൊട്ടിയൂർ പഞ്ചായത്തിലെ മാതൃകാ കർഷകരെ ആദരിച്ചും കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി നീണ്ടുനോക്കി ടൗണിൽ പൊതുസമ്മേളനം നടത്തി.

## Article Content

**കൊട്ടിയൂർ** : കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പ്രഖ്യാപന ദിനവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ചിങ്ങം 1, കർഷക അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചും. കൊട്ടിയൂർ പഞ്ചായത്തിലെ മാതൃകാ കർഷകരെ ആദരിച്ചും കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി നീണ്ടുനോക്കി ടൗണിൽ പൊതുസമ്മേളനം നടത്തി.

ജോർജ് കുമ്പളുങ്കൽ സ്വാഗതവും, എ വി കൃഷ്ണൻ നായർ ഉദ്ഘാടനവും നടത്തി. കർഷക ദിനം എന്നത് 364 ദിവസവും കർഷകനെ ചൂഷണം ചെയ്ത് ഒരു ദിവസം മാത്രം അവന്റെ പേരിൽ പലർക്കും ആളാവാനുള്ള ഒരു പ്രഹസനമായി മാറിയിരിക്കുന്നു എന്ന് ഇവർ പറഞ്ഞു. വന്യമൃഗ ശല്യവും കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ലാത്തതുമാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്നും, ഇതൊന്നും പരിഹരിക്കാതെ കർഷകരെ ആദരിക്കുന്നത് അവഹേളിക്കുന്നതിന് തുല്യമാണെന്നും അധ്യക്ഷ പ്രസംഗം നടത്തിയ കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്  വിൽസൺ വടക്കയിൽ പ്രസ്താവിച്ചു.

ഈ വർഷത്തെ ജൈവവൈവിധ്യ അവാർഡ് ജേതാവും ദേശീയ കർഷക അവാർഡ് നേടിയ വയനാട് സ്വദേശിയുമായ എ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കർഷകന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന കിഫയ്ക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തുടർന്ന് മാത്യു പയറ്റനാൽ, മേരി താന്നിയിൽ എന്നീ മാതൃക കർഷകരെ ആദരിച്ചു. മനോജ് കൊട്ടിയൂർ നന്ദി പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139707/kottiyoor)