---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. "
english_title: "Pujari arrested for sexually harassing a minor girl. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139760/pujari-arrested-for-sexually-harassing-a-minor-girl"
published_at: "2023-08-17T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de342309949_higyhkjnlk.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. 

> **Lead Summary:** **തിരുവനന്തപുരം:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയും വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജുവിനെയാണ് വര്‍ക്കല പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍വെച്ചാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

## Article Content

**തിരുവനന്തപുരം:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയും വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജുവിനെയാണ് വര്‍ക്കല പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍വെച്ചാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139760/pujari-arrested-for-sexually-harassing-a-minor-girl)