---
title: "പ്രതീക്ഷയുടെ പൊൻപുലരിയിൽ കേളകത്തെ കർഷക ദിനാചരണത്തിൽ പങ്കെടുത്ത കർഷകർക്ക് സമ്മാനപ്പെരുമഴ."
english_title: "Farmers who participated in Kelakam's Farmers' Day celebrations were showered with gifts at the Ponpulari of Prasika. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139769/farmers-who-participated-in-kelakams-farmers-day-celebrations-were-showered-with-gifts-at-the-ponpulari-of-prasika"
published_at: "2023-08-17T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3b73703c1_kelakam_krishi_vakupp.jpg"
keywords: []
---

# പ്രതീക്ഷയുടെ പൊൻപുലരിയിൽ കേളകത്തെ കർഷക ദിനാചരണത്തിൽ പങ്കെടുത്ത കർഷകർക്ക് സമ്മാനപ്പെരുമഴ.

> **Lead Summary:** **കേളകം:** പ്രതീക്ഷയുടെ പൊൻപുലരിയിൽ കേളകത്തെ കർഷക ദിനാചരണത്തിൽ പങ്കെടുത്ത കർഷകർക്ക് സംഘാടകർ കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് മടക്കിയത്.

## Article Content

**കേളകം:** പ്രതീക്ഷയുടെ പൊൻപുലരിയിൽ കേളകത്തെ കർഷക ദിനാചരണത്തിൽ പങ്കെടുത്ത കർഷകർക്ക് സംഘാടകർ കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് മടക്കിയത്.

കേളകം കൃഷി ഭവനും, ഗ്രാമ പഞ്ചായത്തും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരിൽ റജിസ്റ്റർ ചെയ്ത 606 പേരിൽ 280 ഓളം പേരെ നറുക്കിട്ടെടുത്താണ് നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ,ഗൃഹോപകരണങ്ങൾ ,തുടങ്ങി ആടിനെയും ,പശുക്കിടാവിനെയും സമ്മാനിച്ചത്.

ഒന്നാം സമ്മാനമായ പശുക്കിടാവിനെ വൽസമ്മ കല്ലൂരാത്ത്, രണ്ടാം സമ്മാനമായ ആടിനെ പഴയ വീട്ടിൽ ലൈലക്കും സമ്മാനമായി ലഭിച്ചു. കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ, പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, വ്യാപാരികളും, ജനനേതാക്കളും കർഷകരും കൈകോർത്തപ്പോൾ കേളകത്തെ കർഷക ദിനാചരണം ആയിരത്തോളം കർഷകർ പങ്കെടുത്ത കർഷക സംഗമമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139769/farmers-who-participated-in-kelakams-farmers-day-celebrations-were-showered-with-gifts-at-the-ponpulari-of-prasika)