---
title: "#Wayanad | സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139825/wayanad"
published_at: "2023-08-18T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ded4bf06fda_Screenshot_20230818-074352_WhatsApp.jpg"
keywords: []
---

# #Wayanad | സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായി

> **Lead Summary:** **വയനാട്** : സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായി. കേരള ജൂഡോ അസോസിയേഷന്റേയും, വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് നാൽപ്പത്തി രണ്ടാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന് കൽപറ്റ യിൽ തുടക്കമായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 350 ൽ അധികം ജൂഡോ താരങ്ങൾ പങ്കെടുത്തു.

## Article Content

**വയനാട്** : സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായി. കേരള ജൂഡോ അസോസിയേഷന്റേയും, വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് നാൽപ്പത്തി രണ്ടാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന് കൽപറ്റ യിൽ തുടക്കമായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 350 ൽ അധികം ജൂഡോ താരങ്ങൾ പങ്കെടുത്തു.

സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം കൽപറ്റ എം.എൽ.എ. ടി സിദ്ധീഖ് നിർവഹിച്ചു. യോഗത്തിൽ കേരള ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് കെ.വി. അൻവർ അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു മുഖ്യാതിഥിയായി. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ്.പ്രസിഡണ്ട് എ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ, ഓർഗനൈസിംഗ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട, കെ. റഫീഖ്, ജോയ് വർഗീസ് കെ, ജെ.ആർ.രാജേഷ്, ഹരികൃഷ്ണൻ കെ, അനീഷ് ഡേവിഡ്‌, സുബൈർ ഇളകുളം, ജോൺ മാതാ എന്നിവർ സംസാരിച്ചു.

ആദ്യ മത്സരത്തിൽ ജൂനിയർ ബോയ്സ് (81 കിലോഗ്രാം വിഭാഗത്തിൽ ഒന്ന്. അക്ഷയ് ദാസ് (തൃശൂർ) ഒന്നാം സ്ഥാനവും അജിലാൽ കെ. (തൃശൂർ) രണ്ടാം സ്ഥാനവും സൂര്യ കൃഷ്ണൻ. എം ( പാലക്കാട് ), റോയൽ സെൻസൺ (എറണാകുളം) എന്നിവർ മൂന്നാം സ്ഥാനവും നേടി.

ജൂനിയർ പെൺകുട്ടികളുടെ 63 കിലോ ഗ്രാം വിഭാഗത്തിൽ തേജാ സജു (തൃശൂർ) ഒന്നാം സ്ഥാനവും അർച്ചന കെ വിജയകുമാർ , ( തിരുവനന്തപുരം ) രണ്ടാം സ്ഥാനവും നന്ദന വിജയകുമാർ (ഇടുക്കി), അതുല്യ ആർ (പാലക്കാട് ) എന്നിവർ മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ ഇന്ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139825/wayanad)