---
title: "#Harshina | ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും"
english_title: "Scissors stuck in Harshina's stomach incident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139885/scissors-stuck-in-harshinas-stomach-incident"
published_at: "2023-08-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0f0a0cfe1_Screenshot_2023-08-18-11-54-35-15_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Harshina | ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

> **Lead Summary:** ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സംഭവത്തില്‍ പൊലീസ് രണ്ടാംഘട്ട അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. കോഴിക്കോട് സിറ്റി പൊലീസാണ് കുറ്റപത്രം സമര്‍പ്പിക്കുക.

## Article Content

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സംഭവത്തില്‍ പൊലീസ് രണ്ടാംഘട്ട അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. കോഴിക്കോട് സിറ്റി പൊലീസാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നുകാണിച്ചാണ് കോടതിയില്‍ കുറ്റപത്രം നല്‍കുക. കോഴിക്കോട് മെഡിക്കല്‍ കാളേജ്ആശുപത്രിയില്‍ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലീസ്.

മെഡിക്കല്‍ കോളേജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാര്‍ഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തില്‍ ലോഹത്തിന്റെ അംശമുണ്ടെങ്കില്‍ അത് തിരിച്ചറിയുമെന്നാണ് പൊലീസിന് വ്യക്തമായത്.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പോലീസ് റിപ്പോര്‍ട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയതിന് പിന്നാലെ സംസ്ഥാന അപ്പീല്‍ അതോറിറ്റിയ്ക്ക് അപ്പീല്‍ നല്‍കാനായിരുന്നു പൊലീസ് തീരുമാനം. കോഴിക്കോട് കമ്മീഷണര്‍ അപ്പീല്‍ നല്‍കാനുള്ള ഫയല്‍ നീക്കിയെങ്കിലും അപ്പീല്‍ പോകേണ്ടെന്നും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് പൊലീസിന് നിര്‍ദേശം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139885/scissors-stuck-in-harshinas-stomach-incident)