---
title: "സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു"
english_title: "Gold price dec 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13991/gold-price-dec-2"
published_at: "2021-12-02T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a86c47ca40f_images - 2021-12-02T121830.370.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു. നവംബർ 30ന് പവന് 35880 രൂപയും ഗ്രാമിന് ഗ്രാമിന് 4485 രൂപയുമായിരുന്നു. നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്.

നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13991/gold-price-dec-2)