---
title: "#Bankemployees | കേരളാ ബേങ്ക് എംപ്ലോയീസ് കണ്ണൂരിൽ ഉപവാസ സമരം നടത്തി "
english_title: "Kerala Bank employees went on a fast in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139927/kerala-bank-employees-went-on-a-fast-in-kannur"
published_at: "2023-08-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df25ed79e42_Picsart_23-08-18_13-29-14-796.jpg"
keywords: []
---

# #Bankemployees | കേരളാ ബേങ്ക് എംപ്ലോയീസ് കണ്ണൂരിൽ ഉപവാസ സമരം നടത്തി 

> **Lead Summary:** **കണ്ണൂർ**: കേരളാ ബേങ്ക് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂരിൽ ഉപവാസ സമരം നടത്തി. ഡി എ കുടിശ്ശിക അനുവദിക്കുക, പേ റിവിഷൻ അപാകത കോടതി ഉത്തരവ് നടപ്പിലാക്കുക, ശമ്പള പരിഷ്ക്കരണ കമ്മിറ്റി രൂപീകരിക്കുക, നിയമന ഒഴിവുകൾ നികത്തുക, ട്രാൻസ്ഫർ പോളിസി വിവേചനം അവസാനിപ്പിക്കുക, കലക്ഷൻ ഏജന്റുമാരുടെ തൊഴിൽ സൂരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം.

## Article Content

**കണ്ണൂർ**: കേരളാ ബേങ്ക് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂരിൽ ഉപവാസ സമരം നടത്തി. ഡി എ കുടിശ്ശിക അനുവദിക്കുക, പേ റിവിഷൻ അപാകത കോടതി ഉത്തരവ് നടപ്പിലാക്കുക, ശമ്പള പരിഷ്ക്കരണ കമ്മിറ്റി രൂപീകരിക്കുക, നിയമന ഒഴിവുകൾ നികത്തുക, ട്രാൻസ്ഫർ പോളിസി വിവേചനം അവസാനിപ്പിക്കുക, കലക്ഷൻ ഏജന്റുമാരുടെ തൊഴിൽ സൂരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം.

കേരളാ ബേങ്ക് എംപ്ലോയീസ് കോൺഗ്രസ് (AIBEA) കണ്ണൂർ റീജ്യനൽ ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്. മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ പ്രസിഡണ്ട് എ കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ഹഫ്സാ മുസ്തഫ സ്വാഗതം പറഞ്ഞു. എ ഐ ബി ഇ എ ജില്ലാ സിക്രട്ടറി പി വിമൽ, എ കെ ബി ഇ എഫ് ജില്ലാ പ്രസിഡണ്ട് വിമൽ കുമാർ, മുണ്ടേരി ഗംഗാധരൻ, സി എ അജീർ, അൻസാരി തില്ലങ്കേരി, മനോജ് കൂവേരി, പി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ടി പി സാജിദ് നന്ദി പറഞ്ഞു. പി വിനോദ് കുമാർ, പ്രിയ പി, ജോസഫ് ജോളി പോൾ, ടി ബിജലി, രേഖ കുപ്പതി, വി മനോജ് കുമാർ, എ കെ.സുധീർ, കെ സതീശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139927/kerala-bank-employees-went-on-a-fast-in-kannur)