---
title: "#Kattikulam | കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ ഹാന്‍സ് പിടികൂടി"
english_title: "Hans was caught hiding under the cover of vegetables in Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139970/hans-was-caught-hiding-under-the-cover-of-vegetables-in-kattikulam"
published_at: "2023-08-18T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df423351150_Screenshot_2023-08-18-14-45-53-53_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Kattikulam | കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ ഹാന്‍സ് പിടികൂടി

> **Lead Summary:** **വയനാട്**: കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാന്‍സ് പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ കടത്തിയത്. ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വയനാട്**: കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാന്‍സ് പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ കടത്തിയത്. ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണത്തോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ടുവന്ന ഹാന്‍സ് പിടികൂടിയത്.

പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാന്‍സാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഹാന്‍സാണ് പിടികൂടിയത്. വാഹന ഡ്രൈവര്‍ വാളാട് നൊട്ടന്‍വീട്ടില്‍ ഷൌഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാന്‍സ് കടത്തിയ കെ എല്‍ 55 എന്‍ 6018 വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്‌കൂള്‍ പരിസരത്തുള്‍പ്പെടെയുള്ള കടകളിലേക്ക് നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഹാന്‍സെന്ന് പോലീസ് വ്യക്തമാക്കി. തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു, എസ് ഐ സി.ആര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

എ എസ് ഐ സൈനുദ്ധീന്‍, എസ് സിപിഒ സുഷാദ്, സിപിഒ മാരായ ലിജോ , ബിജു രാജന്‍, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139970/hans-was-caught-hiding-under-the-cover-of-vegetables-in-kattikulam)