---
title: "പെൻഷൻ നിഷേധത്തിനെതിരെ ബി.എം എസ്.ഉപവാസ സമരം നടത്തി"
english_title: "#BMS went on a hunger strike against the denial of #pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140018/bms-went-on-a-hunger-strike-against-the-denial-of-pension"
published_at: "2023-08-18T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df6b2f81927_Screenshot_20230818-181837_WhatsApp.jpg"
keywords: []
---

# പെൻഷൻ നിഷേധത്തിനെതിരെ ബി.എം എസ്.ഉപവാസ സമരം നടത്തി

> **Lead Summary:** പെൻഷൻ നിഷേധത്തിനെതിരെ ബി.എം എസ്.ഉപവാസ സമരം നടത്തി. പെൻഷനായ നിർമ്മാണ തൊഴിലാളികൾക്ക് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുവാനുള്ള പെൻഷൻ കുടിശ്ശികയാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബി എം എസ് ആരോപിച്ചു. 18 വയസ്സ് മുതൽ 60 വയസ്സുവരെ ക്ഷേമനിധി ബോർഡിൽ അംശാദായം അടച്ച് പെൻഷൻ ആകുന്ന തൊഴിലാളിക്ക് പെൻഷൻ നൽകാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് സർക്കാരും, ക്ഷേമബോർഡും സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

## Article Content

പെൻഷൻ നിഷേധത്തിനെതിരെ ബി.എം എസ്.ഉപവാസ സമരം നടത്തി. പെൻഷനായ നിർമ്മാണ തൊഴിലാളികൾക്ക് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുവാനുള്ള പെൻഷൻ കുടിശ്ശികയാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബി എം എസ് ആരോപിച്ചു. 18 വയസ്സ് മുതൽ 60 വയസ്സുവരെ ക്ഷേമനിധി ബോർഡിൽ അംശാദായം അടച്ച് പെൻഷൻ ആകുന്ന തൊഴിലാളിക്ക് പെൻഷൻ നൽകാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് സർക്കാരും, ക്ഷേമബോർഡും സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

360000 പെൻഷൻകാർക്ക് 469 കോടി രൂപയാണ് പെൻഷനായി നൽകുവാനുള്ളത്. വിവാഹ ധനസഹായം, പ്രസവ ആനുകൂല്യം എന്നിവ മൂന്നു വർഷമായി നൽകിയിട്ടില്ല. ചികിത്സ സഹായവും, മരണാനന്തര ആനുകൂല്യങ്ങളും മുടങ്ങിയിട്ട്  ഒരു വർഷത്തിലധികമായി. 8 മാസത്തെ പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ആനുകൂല്യങ്ങൾ യഥാസമയം അനുവദിക്കുക, ക്ഷേമബോർഡിനെ സംരക്ഷിക്കുക,പിണറായി സർക്കാർ വാക്ക് പാലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു നിർമ്മാണ തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ കലക്ടറേറ്റിനു മുമ്പിൽ നടത്തിയ ഏകദിന ഉപവാസം ജില്ലാ സെക്രട്ടറി കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ മാധവൻകുട്ടി അധ്യക്ഷനായിരുന്നു. ബി.എം.എസ്. ജില്ലാ പ്രസിഡൻറ് പി കെ മുരളീധരൻ, പി ആർ സുരേഷ്,പി കെ അച്യുതൻ,അഡ്വ: വവിത എസ് നായർ,പി എസ് ശശിധരൻ,കെ ഗോപാലകൃഷ്ണൻ, സി പി വിജയൻ,കെ രാജേഷ്കുമാർ,എ കെ വാസുദേവൻ, സി ഉണ്ണികൃഷ്ണൻ,പി ജി ശങ്കരനാരായണൻ, എ ജി അനിൽചന്ദ്രൻ, എ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140018/bms-went-on-a-hunger-strike-against-the-denial-of-pension)