---
title: "മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്തു. "
english_title: "The perimeter wall of the model residential school was broken again. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140031/the-perimeter-wall-of-the-model-residential-school-was-broken-again"
published_at: "2023-08-18T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df7b80ea80f_aralam_frm_school.jpg"
keywords: []
---

# മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്തു. 

> **Lead Summary:** **ആറളം: **ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഫാം പുനരധിവാസ മേഖലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്തു. കഴിഞ്ഞ രാത്രിയാണ് നാലോളം വരുന്ന ആനക്കൂട്ടം മേഖലയിൽ വ്യാപകമായ നാശം വരുത്തിയത്. ആറുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ചുറ്റുമതിൽ തകർന്നത്. നേരത്തെ തകർത്ത മതിലിന്റെ ഭാഗം മാസങ്ങൾക്ക് മുൻമ്പാണ് പുനർനിർമ്മിച്ചത്. ഈ ഭാഗം തന്നെയാണ് വീണ്ടും തകർത്തത്.

## Article Content

**ആറളം: **ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഫാം പുനരധിവാസ മേഖലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്തു. കഴിഞ്ഞ രാത്രിയാണ് നാലോളം വരുന്ന ആനക്കൂട്ടം മേഖലയിൽ വ്യാപകമായ നാശം വരുത്തിയത്. ആറുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ചുറ്റുമതിൽ തകർന്നത്. നേരത്തെ തകർത്ത മതിലിന്റെ ഭാഗം മാസങ്ങൾക്ക് മുൻമ്പാണ് പുനർനിർമ്മിച്ചത്. ഈ ഭാഗം തന്നെയാണ് വീണ്ടും തകർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140031/the-perimeter-wall-of-the-model-residential-school-was-broken-again)