---
title: "ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. "
english_title: "A young man died after being seriously injured in a bike accident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140043/a-young-man-died-after-being-seriously-injured-in-a-bike-accident"
published_at: "2023-08-18T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df833fbbd68_accdhgc.jpg"
keywords: []
---

# ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. 

> **Lead Summary:** **വൈത്തിരി: **ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മല്‍ അസീസിന്റെ മകന്‍ റസല്‍ ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം സംഭവിച്ചത്.

## Article Content

**വൈത്തിരി: **ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മല്‍ അസീസിന്റെ മകന്‍ റസല്‍ ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം സംഭവിച്ചത്.

പഴയ വൈത്തിരിക്കും തളിപ്പുഴക്കും ഇടയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. റസല്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയിലിടിച്ചാണ് അപകടമെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.മാതാവ്: റാബിയ, സഹോദരി: റിസാന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140043/a-young-man-died-after-being-seriously-injured-in-a-bike-accident)