---
title: "#arrested | ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140104/wayanad"
published_at: "2023-08-19T01:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfcc7dc68e7_Picsart_23-08-19_01-23-54-922.jpg"
keywords: []
---

# #arrested | ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും

> **Lead Summary:** ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും. ബാവലിയിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റിലായ കാസർഗോഡ് ജില്ലയിൽ കമറുന്നീസ മൻസിലിൽ അബ്ദുൾ റൗഫ് വയസ്സ് 26 എന്നയാളെ കല്പറ്റ അഡിഷണൽ സെഷൻസ് കോടതി 2 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും. ബാവലിയിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റിലായ കാസർഗോഡ് ജില്ലയിൽ കമറുന്നീസ മൻസിലിൽ അബ്ദുൾ റൗഫ് വയസ്സ് 26 എന്നയാളെ കല്പറ്റ അഡിഷണൽ സെഷൻസ് കോടതി 2 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ജിമ്മി ജോസഫും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് അസി. എക്സൈസ് കമ്മീഷണറായിരുന്ന എൻ. രാജശേഖരൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നാർകോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ. അനിൽകുമാർ എസ് .കെ ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എ.യു.സുരേഷ്കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140104/wayanad)