---
title: "#delhi | ഓണത്തിന്  കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ കൂടി"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140105/delhi"
published_at: "2023-08-19T01:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfce78d5cc7_download_(31).jpeg"
keywords: []
---

# #delhi | ഓണത്തിന്  കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ കൂടി

> **Lead Summary:** **ദില്ലി**: ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി റെയിൽവേ കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്.

## Article Content

**ദില്ലി**: ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി റെയിൽവേ കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്.

പാലരുവി തിരുനെൽവേലിയിൽ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിച്ചതായും എംപി അറിയിച്ചു. അതേസമയം, എന്നുമുതൽ ട്രെയിനുകൾ സ്ഥിരമായി ഓടുമെന്ന് ദക്ഷിണ റെയിൽവേ തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140105/delhi)