---
title: "#thiruvananthapuram | ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് സര്‍ക്കാര്‍"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140110/thiruvananthapuram"
published_at: "2023-08-19T01:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfd467ee148_IMG-20230819-WA0008.jpg"
keywords: []
---

# #thiruvananthapuram | ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം**: സർക്കാറിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവൻകുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ച മന്ത്രിമാർ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷർട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്.

## Article Content

**തിരുവനന്തപുരം**: സർക്കാറിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവൻകുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ച മന്ത്രിമാർ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷർട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്.

കഴിഞ്ഞവർഷം ഓണാഘോഷത്തിന് ഗവർണറെ സർക്കാർ ക്ഷണിച്ചിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. സർക്കാരിന്റെ ക്ഷണമില്ലാത്തതിനാൽ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ഗവർണർ ഓണം ആഘോഷിച്ചതും വലിയ വാർത്തയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140110/thiruvananthapuram)