---
title: "എക്സൈസ്- പോലീസ് സംയുക്ത പരിശോധന - വിദേശമദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ"
english_title: "Foreign Liquor Seller Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140176/foreign-liquor-seller-arrested"
published_at: "2023-08-19T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e058bab9980_Picsart_23-08-19_11-21-29-097.jpg"
keywords: []
---

# എക്സൈസ്- പോലീസ് സംയുക്ത പരിശോധന - വിദേശമദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **കൽപ്പറ്റ**: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൽപ്പറ്റ എക്സൈസ് റെയിഞ്ച്, കൽപ്പറ്റ എക്സൈസ് സർക്കിൾ, പടിഞ്ഞാറത്തറ പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ റെയിഡിൽ പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്ത് വെച്ച് വിദേശമദ്യം വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

## Article Content

**കൽപ്പറ്റ**: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൽപ്പറ്റ എക്സൈസ് റെയിഞ്ച്, കൽപ്പറ്റ എക്സൈസ് സർക്കിൾ, പടിഞ്ഞാറത്തറ പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ റെയിഡിൽ പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്ത് വെച്ച് വിദേശമദ്യം വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

പടിഞ്ഞാറത്തറ ആലക്കണ്ടി സ്വദേശി മീത്തൽമുടന്നയിൽ വീട്ടിൽ വി.കെ. സുധീഷ് ( 39) എന്നയാളാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എ. ഷറഫുദ്ധീൻ എന്നിരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബി. അജീഷ് ,വി. അബ്ദുൽസലീം, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ആർ. സഹിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.പി. പ്രോമിസ്., കെ.വി. സൂര്യ, റഈസ ഫർസാന എക്സൈസ് ഡ്രൈവർ എം.വി. അബ്ദുറഹീം പോലീസ് അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ (ഡ്രൈവർ) വിജയൻ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

10 വർഷം വരെ കഠിനതടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രദേശത്തെ മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140176/foreign-liquor-seller-arrested)