---
title: "#Forestdepartment | കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍"
english_title: "Forest Department arrests young man with sea horse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140196/forest-department-arrests-young-man-with-sea-horse"
published_at: "2023-08-19T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e068ad1e288_Picsart_23-08-19_12-29-55-942.jpg"
keywords: []
---

# #Forestdepartment | കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍

> **Lead Summary:**  **പാലക്കാട്**: കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.

## Article Content

 **പാലക്കാട്**: കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.

കടല്‍ കുതിരകളെ ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് കടല്‍ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവിയാണ് കടല്‍കുതിര. 35 സെന്റിമീറ്റര്‍ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍ക്കുതിരകളെ മരുന്നു നിര്‍മാണത്തിനും, ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140196/forest-department-arrests-young-man-with-sea-horse)