---
title: "ഏകദിന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച്ച നടക്കും "
english_title: "One day lecture program "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14020/one-day-lecture-program"
published_at: "2021-12-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88422174d3_PicsArt_12-02-01.55.57.jpg"
keywords: []
---

# ഏകദിന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച്ച നടക്കും 

> **Lead Summary:** കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബാരിസ്റ്റർ എം കെ നമ്പ്യാർ ചെയർ സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച്ച നടക്കുമെന്ന് വകുപ്പ് മേധാവി ഡോ. ഷീന ഷുക്കൂർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

## Article Content

കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബാരിസ്റ്റർ എം കെ നമ്പ്യാർ ചെയർ സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച്ച നടക്കുമെന്ന് വകുപ്പ് മേധാവി ഡോ. ഷീന ഷുക്കൂർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

വെള്ളിയാഴ്ച്ച രാവിലെ 10ന് ഡോ. ജാനകി അമ്മാൾ പാലയാട് കാംപസിൽ സംഘടിപ്പിക്കുന്ന പരിപാടി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സുപ്രിം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസ്, അറ്റോർണി ജനറൽ അഡ്വ. കെ.കെ വേണുഗോപാൽ എന്നിവർ ഓൺലൈൻ വഴി പങ്കെടുക്കും. മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് കെ ചന്ദ്രു സാമൂഹിക സമത്വവും വെല്ലുവിളികളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ഷീന ഷുക്കൂർ അധ്യക്ഷത വഹിക്കും. 

വാർത്താ സമ്മേളനത്തിൽ ശ്രുതി എ.കെ ദാസനും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14020/one-day-lecture-program)