---
title: "സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ"
english_title: "Nudity display against school students: Youth arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140210/nudity-display-against-school-students-youth-arrested"
published_at: "2023-08-19T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e07404be2d9_Screenshot_2023-08-19-13-18-39-24_7352322957d4404136654ef4adb64504.jpg"
keywords: []
---

# സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം**: സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കീഴാറൂർ പഴഞ്ഞിപ്പാറ കോളനി വി എസ് ഭവനിൽ വി എസ് സജുവാണ് പിടിയിലായത്. 16ന് രാവിലെ സ്‌കൂൾ പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

## Article Content

**തിരുവനന്തപുരം**: സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കീഴാറൂർ പഴഞ്ഞിപ്പാറ കോളനി വി എസ് ഭവനിൽ വി എസ് സജുവാണ് പിടിയിലായത്. 16ന് രാവിലെ സ്‌കൂൾ പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

ബൈക്കിൽ പോകുന്നതിനിടെ കുട്ടികളുടെ അടുത്ത് നിർത്തുകയും നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നു. കുട്ടികൾ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140210/nudity-display-against-school-students-youth-arrested)