ജില്ലയിൽ ഈ വർഷം വെരിഫിക്കേഷൻ പൂർത്തിയാക്കിയത് 600-ലേറെ കാർഷിക യന്ത്രങ്ങൾ.

By | Friday February 14th, 2020

SHARE NEWS

 

കൊട്ടിയൂർ:  കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കാനൈസഷൻ(SMAM)
മുഖേന ജില്ലയിലാകെ വെരിഫിക്കേഷൻ പൂർത്തിയാക്കിയത് 600-ലേറെ കാർഷിക യന്ത്രങ്ങൾ.
കൊട്ടിയൂർ പഞ്ചായത്തിൽ ഇതുവരെ   അപേക്ഷ ലഭിച്ചത് 30 ഓളം കാർഷികയന്ത്രങ്ങൾക്കാണ് ഇതിൽത്തന്നെ 22 യന്ത്രങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കുകയുണ്ടായി.
കേളകം പഞ്ചായത്തിൽ ഇതുവരെ വെരിഫിക്കേഷൻ പൂർത്തിയാക്കിയത് ഇരുപതിലേറെ യന്ത്രങ്ങളാണ്.
മേൽപ്പറഞ്ഞ പഞ്ചായത്തുകളും ജില്ലയിലെ മറ്റു പഞ്ചായത്തുകളും ഉൾപ്പെടെയാണ് 600 നു മുകളിൽ യന്ത്രങ്ങളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയത്.
കർഷകർ പുതുതായി മേടിച്ച യന്ത്രങ്ങളിൽ പതിച്ചിരിക്കുന്ന നമ്പറും അപേക്ഷ സമർപ്പിച്ചതിനോടൊപ്പം നൽകിയിരിക്കുന്ന പേപ്പറിലെ വിവരങ്ങളും ഒത്തുനോക്കി രണ്ടും ഒന്നുതന്നെയാണ് എന്ന് ഉറപ്പു വരുത്തി അപേക്ഷകൾ അംഗീകരിക്കുന്നതോടുകൂടിയാണ് സബ്സിഡി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുക.
എസ് എം എ എം ടെക്നിക്കൽ ഓഫീസർമാരായ ജുവിൻ രാജ് പി, രാഹുൽ ബി ടി, ഓവർസിയർ പ്രസാദ് വി, എന്നിവർ   വെള്ളിയാഴ്ച്ച കൊട്ടിയൂർ പഞ്ചായത്ത് കൃഷിഭവനിൽ നടത്തിയ വേരിഫിക്കേഷന്
കൊട്ടിയൂർപഞ്ചായത്ത്‌ കൃഷി ഓഫീസർ വിനോദ് പി.ജെ, സന്തോഷ് ഇ.ആർ എന്നിവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read