കേസ് കണ്ടെടുത്തവർക്ക് റിവാർഡ് നൽകി

By | Friday February 14th, 2020

SHARE NEWS

കണിച്ചാർ   :  കാടൻമലയിൽ വാഷും വാറ്റു ചാരായവും നാടൻ തോക്കും കണ്ടെടുത്ത് രണ്ടു പേർക്കെതിരെ കേസെടുത്ത പേരാവൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരെ ബഹു:ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സുരേഷ് പേരാവൂർ റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ റിവാർഡ് നൽകി അഭിനന്ദിച്ചു.

93/ 2019 നമ്പർ ആയി രജിസ്റ്റർ ചെയ്ത പ്രസ്തുത കേസ് കണ്ടെടുത്ത എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ റിവാർഡ് ഏറ്റുവാങ്ങി. പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ് എന്നിവരാണ് റെയ്ഡ് പാർട്ടിയിൽ ഉണ്ടായിരുന്നത്. റെയ്ഡിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമ്മീഷണർ അഭിനന്ദിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read