മഞ്ഞളാംപുറം -വാരപ്പീടിക റോഡിലെ ചെങ്ങോം പള്ളിക്ക് സമീപത്തെ അവശേഷിച്ചിരുന്ന ഭാഗവും ആദ്യഘട്ട ടാറിങ് പൂർത്തീകരിച്ചു.

By | Friday February 14th, 2020

SHARE NEWS

 

മഞ്ഞളാംപുറം- വാരപ്പീടിക റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന് ഭാഗ്യമായി ആദ്യഘട്ട ടാറിംഗ് 98 ശതമാനവും പൂർത്തിയാക്കിയിരുന്നുവെങ്കിലും ചെങ്ങോം പള്ളിക്ക് സമീപം നെല്ലിക്കുന്ന് – കണിച്ചാർ റോഡുമായി ചേരുന്ന ഭാഗത്ത് മാറ്റങ്ങൾ വരുത്തേണ്ടതിനാൽ ഈ ഭാഗത്ത്‌ ആദ്യഘട്ട ടാറിങ് നടത്തിയിരുന്നില്ല.
എന്നാൽ റോഡിനാവശ്യമായ പുനർവിന്യാസങ്ങൾ കഴിഞ്ഞ ആഴ്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് അവശേഷിച്ചിരുന്ന 150ഓളം മീറ്റർ നീളവും ദൂരവും ടാറിങ് പ്രവർത്തി പൂർത്തീകരിച്ചത്.
കണിച്ചാർ, പേരാവൂർ എന്നീ പ്രധാന ടൗണുകളിലൂടെ കടന്നുപോകുന്നത് ഏറെ സമയനഷ്ട്ടവും ഇന്ധനച്ചിലവും ഉള്ളതിനാൽ യാത്രക്കാർ ഈ റോഡിയാണ് ആശ്രയിക്കാറുള്ളത്.
തലശ്ശേരി,കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനയാത്രക്കാർക്ക് മഞ്ഞളാംപുറത്തു നിന്നും പത്ത് മിനിറ്റിനുള്ളിൽ ഇനി നെടുംപോയിൽ എത്തുവാൻ സാധിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read