ചികിത്സയ്ക്കായി രോഗികൾ തിക്കിതിരക്കിയെത്തുന്ന താലൂക്കാസ്പത്രിയിലെ കട്ടിലുകൾ മിക്കതും ഒഴിഞ്ഞുകിടക്കുന്നു.

By | Friday February 14th, 2020

SHARE NEWS

 

തളിപ്പറമ്പ്: ചികിത്സയ്ക്കായി രോഗികൾ തിക്കിതിരക്കിയെത്തുന്ന താലൂക്കാസ്പത്രിയിലെ കട്ടിലുകൾ മിക്കതും ഒഴിഞ്ഞുകിടക്കുന്നു. രോഗികളെ കിടത്തിച്ചികിത്സിക്കാറില്ലെന്നതുതന്നെ പ്രധാന കാരണം. സൂപ്രണ്ടില്ലാത്തതിനാൽ ആസ്പത്രി പ്രവർത്തനം തീർത്തും അവതാളത്തിലായിരിക്കുകയാണ്. ഓഫീസിൽ ആവശ്യത്തിനുള്ള ജീവനക്കാരുമില്ല. നേരത്തേയുണ്ടായിരുന്ന സർജൻ സ്ഥലംമാറിപോയതിനുശേഷം പുതിയ നിയമനവുമുണ്ടായില്ല. ശസ്ത്രക്രിയ വേണ്ടുന്ന രോഗികൾ ഏറെ വിഷമത്തിലാണ്.

ശസ്ത്രക്രിയാ വാർഡുൾപ്പെടെ ഒഴിഞ്ഞുകിടക്കുന്നു. നേരത്തേയുണ്ടായിരുന്ന ആസ്പത്രി സൂപ്രണ്ട് ഡോ. പ്രീത ഉദ്യോഗ കയറ്റം കിട്ടി ജില്ലാ ആസ്പത്രിയിലേക്ക് പോയി. തുടർന്ന് ഒരുമാസം മുൻപാണ് പുതുതായി സൂപ്രണ്ടിനെ നിയമിച്ചത്. നിയമനം കിട്ടിയ സൂപ്രണ്ട് താലൂക്ക് ആസ്പത്രിയിലെത്തിയതേയില്ല. നിയമന ഉത്തരവ് വാങ്ങിയേടത്തുനിന്നുതന്നെ അവധിയും വാങ്ങി.

തുടർന്നാണ് താലൂക്കാസ്പത്രിയിലെ പിഡിയാട്രീഷ്യൻ ഡോ. സുശീലിന് സൂപ്രണ്ടിന്റെ ചുമതല നൽകിയത്. ഇതോടെ കുട്ടികളുടെ ചികിത്സ താലൂക്കാസ്പത്രിയിൽ അവതാളത്തിലായി. ഓഫീസിലും പരിശോധനാമുറിയിലുമായി ഇദ്ദേഹം ഓടിനടക്കുന്നു. പുതുതായി നിയമിച്ച സൂപ്രണ്ട് ആസ്പത്രി സന്ദർശിക്കാൻ പോലും കൂട്ടാക്കാത്തതിൽ ജീവനക്കാരും നാട്ടുകാരും ഒരുപോലെ പ്രതിഷേധത്തിലാണ്.

താലൂക്കാസ്പത്രി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച രാവിലെ ആസ്പത്രി വികസന സമിതി ചേരുന്നുണ്ട്. ജയിംസ്‌ മാത്യു എം.എൽ.എ., നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ യുക്തമായ തീരുമാനമുണ്ടാകുമെന്നാണ് ആസ്പത്രി ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read