---
title: "അടക്കാത്തോട് - പള്ളിക്കാട്ട്പടി തോട്ടിൽ മാലിന്യ നിക്ഷേപം :മാലിന്യം തള്ളിയവരെ കണ്ടെത്താൻ പരിശോധന"
english_title: "Adakathode - pallikattupadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140255/adakathode-pallikattupadi"
published_at: "2023-08-19T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09a7b7a444_IMG-20230819-WA0013.jpg"
keywords: []
---

# അടക്കാത്തോട് - പള്ളിക്കാട്ട്പടി തോട്ടിൽ മാലിന്യ നിക്ഷേപം :മാലിന്യം തള്ളിയവരെ കണ്ടെത്താൻ പരിശോധന

> **Lead Summary:**  കേളകംഗ്രാമപഞ്ചായത്ത്‌ അടക്കത്തോട് പള്ളിക്കാട്ട്പടി തോട്ടിൽ ആണ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.

## Article Content

 കേളകംഗ്രാമപഞ്ചായത്ത്‌ അടക്കത്തോട് പള്ളിക്കാട്ട്പടി തോട്ടിൽ ആണ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ അജീഷ്, വി ഇ ഒ ദിപീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. ഇതിന് മുമ്പ് ഈ മേഖലയിൽ ഇത് പോലെ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയടപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോഴും വിവിധ മേഖലകളിൽ മാലിന്യ നിക്ഷേപം തുടരുന്നുണ്ട്. നിരവധി ആളുകൾ ഈ തോട്ടിൽ നിന്നും പൈപ്പ് മാർഗം വെള്ളം ഉപയോഗിക്കുന്നുണ്ട്.

കേളകം പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു.

പരിശോധന കർശനമാക്കാനും, ഓണാഘോഷ പരിപാടികളിൽ ഹരിത പ്രോട്ടൊക്കോൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140255/adakathode-pallikattupadi)