---
title: "കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 26ന് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140258/kelakam"
published_at: "2023-08-19T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09c3f57f4b_Picsart_23-08-19_16-06-27-174.jpg"
keywords: []
---

# കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 26ന് 

> **Lead Summary:** **കേളകം:** കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഈ മാസം 26ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് കെ സി രവീന്ദ്രൻ ,സെക്രട്ടറി പി.പി. വ്യാസ്ഷാ, എൻ.ഇ.പവിത്രൻ ഗുരുക്കൾ എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കേളകം:** കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഈ മാസം 26ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് കെ സി രവീന്ദ്രൻ ,സെക്രട്ടറി പി.പി. വ്യാസ്ഷാ, എൻ.ഇ.പവിത്രൻ ഗുരുക്കൾ എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുവിഭാഗം പൂക്കളമത്സരം ,വൈകുന്നേരം ആറുമണിക്ക് പ്രാദേശിക കലാകാരന്മാർക്ക് ആദരം , രാത്രി 7 മണിക്ക് സംഗീത സായാഹ്നം എന്നീ ചടങ്ങുകൾ നടക്കും . ഓണാഘോഷ പരിപാടികൾ കേരള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷിൻ്റെ അധ്യക്ഷതയിൽ അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

രഞ്ജിത്ത് മാർക്കോസ് ഓണ സന്ദേശം നൽകും .കെ .ഇ.ജോസഫ്, കെ സി രവീന്ദ്രൻ തുടങ്ങിയവർ കലാകാരന്മാർക്ക് ആദരം അർപ്പിക്കും. കുഞ്ഞൂഞ്ഞ് നീണ്ടു തലയ്ക്കൽ, ചെറിയാൻ നമ്പുടാകം, കെ എൻ ഗോപി കണിച്ചാർ , പള്ളിത്താഴം ബാബു, സുനിൽ പി ഉണ്ണി, വിജയൻ പുതുപ്പറമ്പിൽ, ടി.കെ. ഷിബുകുമാർ ,ഹരിദാസ് പാലപ്പിള്ളി, ശിവൻ പാലപ്പിള്ളി, തുടങ്ങിയവരെയാണ് ആദരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140258/kelakam)