---
title: "പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി"
english_title: "Parassini Muthappan Madappura maholsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14026/parassini-muthappan-madappura-maholsavam"
published_at: "2021-12-02T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88b4436a47_PicsArt_12-02-02.28.48.jpg"
keywords: []
---

# പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** കണ്ണൂർ: പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി വ്യാഴാഴ്ച രാവിലെ 11 മണിയോടെ ക്ഷേത്രം തന്ത്രി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തി.

## Article Content

കണ്ണൂർ: പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി വ്യാഴാഴ്ച രാവിലെ 11 മണിയോടെ ക്ഷേത്രം തന്ത്രി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തി.

തന്ത്രി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചതിന് പിന്നാലെ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങും നടന്നു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോട് കൂടി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. തുടർന്ന് മുത്തപ്പൻ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകും. രാവിലെ 10 മണിയോടെ 15 ഓളം വരുന്ന മുത്തപ്പൻ ഭജന സംഘങ്ങളെ അനുഗ്രഹിച്ച് തിരിച്ചയക്കും. വൈകുന്നേരം 6.30ന് വെള്ളാട്ടവും ഉണ്ടായിരിക്കും. ഞായറാഴ്ച ദിവസം മുത്തപ്പൻ കെട്ടിയാട്ടം, കുട്ടികൾക്കുള്ള ചോറൂണ്, പ്രസാദ ഊട്ട്, ചായ വിതരണം എന്നിവ ഉണ്ടാകില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14026/parassini-muthappan-madappura-maholsavam)