---
title: "ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പരിശോധന ശക്തമാക്കി"
english_title: "Kuthuparamba excise range office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140261/kuthuparamba-excise-range-office"
published_at: "2023-08-19T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a08717b28_IMG-20230819-WA0015.jpg"
keywords: []
---

# ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പരിശോധന ശക്തമാക്കി

> **Lead Summary:**  ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പരിധിയിൽ പരിശോധന ശക്തമാക്കി. ആഗസത് 1 മുതൽ 15 വരെയായി 13 അബ്കാരി കേസുകളും 2 എൻ ഡി പി എസ് - കേസ്സുകളും ഉൾപ്പെടെ 15 കേസ്സുകൾ രജിസ്റ്റർ ചെയ്തു.

## Article Content

 ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പരിധിയിൽ പരിശോധന ശക്തമാക്കി. ആഗസത് 1 മുതൽ 15 വരെയായി 13 അബ്കാരി കേസുകളും 2 എൻ ഡി പി എസ് - കേസ്സുകളും ഉൾപ്പെടെ 15 കേസ്സുകൾ രജിസ്റ്റർ ചെയ്തു.

കടവത്തൂർ ചെറ്റക്കണ്ടി ഭാഗങ്ങളിൽ കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാഹന മുൾപ്പെടെ 16.500 ലിറ്റർ മാഹി മദ്യവും 2 പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പി സി ഷാജി , നജീബ് കെ.കെ, പ്രമോദൻ പി എന്നിവരുടെ നേതൃത്വത്തിൽ റെയ്ഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ 500 ലിറ്റർ വാഷും അനുബന്ധ ഉ പകരണങ്ങളും പിടികൂടി.

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങും കണ്ടെത്തി കേസ് എടുത്തു ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ നിർമ്മാണവും മയക്കുമരുന്ന് വിൽ പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി റെയ്ഞ്ച് പരിധിയിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140261/kuthuparamba-excise-range-office)