---
title: "നാല്‍പ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍ സമാപിച്ചു."
english_title: "42nd State Junior Judo Championship concluded in Kalpetta. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140311/42nd-state-junior-judo-championship-concluded-in-kalpetta"
published_at: "2023-08-19T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d0c93adcf_gfxhchhjjc.jpg"
keywords: []
---

# നാല്‍പ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍ സമാപിച്ചു.

> **Lead Summary:** **കല്‍പ്പറ്റ:** നാല്‍പ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍ സമാപിച്ചു.10 സ്വര്‍ണ്ണവും 7 വെള്ളിയും 5 വെങ്കലവും നേടിയ തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാം സ്ഥാനം നേടിയ ഇടുക്കി ജില്ല നാല് സ്വര്‍ണ്ണവും 3 വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴക്ക് ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. .

## Article Content

**കല്‍പ്പറ്റ:** നാല്‍പ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍ സമാപിച്ചു.10 സ്വര്‍ണ്ണവും 7 വെള്ളിയും 5 വെങ്കലവും നേടിയ തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാം സ്ഥാനം നേടിയ ഇടുക്കി ജില്ല നാല് സ്വര്‍ണ്ണവും 3 വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴക്ക് ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. .

ജൂനിയര്‍ ആണ്‍കുട്ടികളുടെ 55 കിലോ വിഭാഗത്തിലും 81 കിലോ വിഭാഗത്തിലും   100 കിലോ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ  63 കിലോ വിഭാഗത്തിലും 78 കിലോ വിഭാഗത്തിലും പ്ലസ് 78 കിലോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി  19 പോയിന്റോടെയാണ് തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 

റണ്ണര്‍ അപ്പായ ഇടുക്കി ജൂനിയര്‍ ആണ്‍കുട്ടികളുടെ 60 കിലോ വിഭാഗത്തിലും 90 കിലോ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 70 കിലോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.സമാപന സമ്മേളനത്തില്‍ സലീം കടവന്‍  ട്രോഫികള്‍ സമ്മാനിച്ചു. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140311/42nd-state-junior-judo-championship-concluded-in-kalpetta)