---
title: "ശബരിമല ദർശനം;കൂടുതൽ തീർഥാടകരെ വരവേൽക്കാൻ സജ്ജീകരണങ്ങൾ പൂർത്തിയായതായി അവലോകന യോഗം"
english_title: "More pilgrimage to Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14034/more-pilgrimage-to-sabarimala"
published_at: "2021-12-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a891de90058_images - 2021-12-02T150040.719.jpeg"
keywords: []
---

# ശബരിമല ദർശനം;കൂടുതൽ തീർഥാടകരെ വരവേൽക്കാൻ സജ്ജീകരണങ്ങൾ പൂർത്തിയായതായി അവലോകന യോഗം

> **Lead Summary:** പത്തനംതിട്ട : ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അവലോകന യോഗം. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി.

## Article Content

പത്തനംതിട്ട : ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അവലോകന യോഗം. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി.

തീർഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി എ.ഡി.എം അർജുൻ പാണ്ഡ്യൻ അറിയിച്ചു. അദ്ദേഹം അറിയിച്ചു. നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോമേറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപിക്കും. തീർഥാടകർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

ഭസ്മക്കുളത്തിൽ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോൾ പരിശോധിച്ച് വീണ്ടും നിറയ്ക്കാനും സജ്ജമാണെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സന്നിധാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷാ പരിശോധനകൾ നിരന്തരം നടത്തിവരുന്നു. കാട്ടുപന്നികൾ തീർഥാടകരെ ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. അപ്പാച്ചിമേട് നീലിമല വഴിയിലെ ഒരുക്കങ്ങൾ സംഘം നേരിട്ട് വിലയിരുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14034/more-pilgrimage-to-sabarimala)