---
title: "ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ക​ട​ൽ​ക്കു​തി​ര​ക​ളു​മാ​യി ചെ​ന്നൈ സ്വ​ദേ​ശി പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. "
english_title: "Chennai Swadeshi Palakkad with sea views worth lakhs In PT. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140359/chennai-swadeshi-palakkad-with-sea-views-worth-lakhs-in-pt"
published_at: "2023-08-19T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0eecdba053_zdfgdhfgjhkj.jpg"
keywords: []
---

# ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ക​ട​ൽ​ക്കു​തി​ര​ക​ളു​മാ​യി ചെ​ന്നൈ സ്വ​ദേ​ശി പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. 

> **Lead Summary:** **പാ​ല​ക്കാ​ട്: **ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ക​ട​ൽ​ക്കു​തി​ര​ക​ളു​മാ​യി ചെ​ന്നൈ സ്വ​ദേ​ശി പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. ചെ​ന്നൈ ഏ​ഴി​ൽ സ​ത്യ അ​ര​ശ​നെ ആ​ണ് വ​നം​വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ന്‍സ് സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന 96 ക​ട​ൽ​ക്കു​തി​ര​ക​ളെ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ഉ​ണ​ക്കി​യ ക​ട​ൽ​ക്കു​തി​ര​ക​ൾ ചെ​റി​യ പെ​ട്ടി​യി​ലാ​ക്കി ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് സ​ത്യ അ​ര​ശ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്. ക​ട​ല്‍ക്കു​തി​ര​യെ ആ​വ​ശ്യ​മു​ണ്ടെ​ന്ന രീ​തി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് പാ​ല​ക്കാ​ട്ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**പാ​ല​ക്കാ​ട്: **ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ക​ട​ൽ​ക്കു​തി​ര​ക​ളു​മാ​യി ചെ​ന്നൈ സ്വ​ദേ​ശി പാ​ല​ക്കാ​ട്ട് പി​ടി​യി​ല്‍. ചെ​ന്നൈ ഏ​ഴി​ൽ സ​ത്യ അ​ര​ശ​നെ ആ​ണ് വ​നം​വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ന്‍സ് സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന 96 ക​ട​ൽ​ക്കു​തി​ര​ക​ളെ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ഉ​ണ​ക്കി​യ ക​ട​ൽ​ക്കു​തി​ര​ക​ൾ ചെ​റി​യ പെ​ട്ടി​യി​ലാ​ക്കി ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് സ​ത്യ അ​ര​ശ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്. ക​ട​ല്‍ക്കു​തി​ര​യെ ആ​വ​ശ്യ​മു​ണ്ടെ​ന്ന രീ​തി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് പാ​ല​ക്കാ​ട്ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140359/chennai-swadeshi-palakkad-with-sea-views-worth-lakhs-in-pt)