---
title: "മാലിന്യ മുക്ത നവകേരളം പദ്ധതി: ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി നഗരസഭയിൽ സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140375/iritty"
published_at: "2023-08-20T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e160f395785_IMG-20230820-WA0002.jpg"
keywords: []
---

# മാലിന്യ മുക്ത നവകേരളം പദ്ധതി: ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി നഗരസഭയിൽ സംഘടിപ്പിച്ചു

> **Lead Summary:** മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി നഗരസഭയിൽ സംഘടിപ്പിച്ചു. പു ന്നാട് വയോമിത്രത്തിൽ ഇരിട്ടി നഗരസഭയുടെ പ്രഥമ കൗൺസിലിലെ അംഗമായിട്ടുള്ള അന്തരിച്ച മുഹമ്മദ് മുജീബിൻ്റെ സ്മരണയ്ക്കായി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലതയും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷും ചേർന്ന് കുറ്റ്യാട്ടൂർ മാവ് നട്ട് ഉത്ഘാടനം ചെയ്തു.

## Article Content

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി നഗരസഭയിൽ സംഘടിപ്പിച്ചു. പു ന്നാട് വയോമിത്രത്തിൽ ഇരിട്ടി നഗരസഭയുടെ പ്രഥമ കൗൺസിലിലെ അംഗമായിട്ടുള്ള അന്തരിച്ച മുഹമ്മദ് മുജീബിൻ്റെ സ്മരണയ്ക്കായി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലതയും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷും ചേർന്ന് കുറ്റ്യാട്ടൂർ മാവ് നട്ട് ഉത്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ കൗൺസിലർ മാരായ സമീർ പുന്നാട് ,ഇന്ദുമതി' പി.രഘു, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവർ സംസാരിച്ചു. മീത്തലെപുന്നാട് യു.പി. സ്ക്കൂൾ മാനേജറായിരുന്ന  കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി കൗൺസിലർമാരായ എ.കെ.ഷൈജു, സി.കെ.അനിതയും എന്നിവർ ചേർന്ന് ഫലവൃഷം ഹെഡ്‌ടിച്ചർ സി.കെ.അനിത അധ്യാപകരായ അരുൺ, വിജിഷ് മാനേജ്മെൻ്റ് പ്രതിനിധി വിശ്വനാഥൻ എന്നിവരും അകാലത്തിൽ പൊലിഞ്ഞു പോയഎടക്കാനത്തെ ജവാൻ ദിപിൻ്റെ സ്മരണയ്ക്കായി എടക്കാനം എൽ.പി.സ്ക്കൂൾ പരിസരത്ത് കൗൺസിലർ കെ.മുരളിധരനും കിഴൂർ ചാവശ്ശേരി പഞ്ചായത്ത് പ്രഥമ പ്രസിഡണ്ട്  എ.കെ. അബ്ദുൾ റഹ്മാൻ്റെ സ്മരണയ്ക്കായി ഉളിയിൽ ഗവ:യു .പി .സ്ക്കൂളിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രനും കൗൺസിലർ മാരായ ഷെരിഫയും അബ്ദുൾ ഖാദർ കോമ്പിലും ചേർന്നും വട്ടക്കയം എൽ.പി.സ്ക്കൂളിൽ നീലകണ്ഠൻ മാസ്റ്ററുടെ സ്മരണയ്ക്കായി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാനും ചാവശ്ശേരി ഹൈസ്ക്കൂളിൽ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രിമതി ഇന്ദിരടിച്ചറിൻ്റെ സ്മരണയ്ക്കായി ചെയർപേഴ്സൺ കെ.ശ്രിലതലയും മുൻ പ്രസിഡണ്ട് കെ.കെ.ഗോവിന്ദൻ വൈദ്യരുടെ സ്മരണയ്ക്കായി ചാവശ്ശേരി ഹയർ സെക്കൻട്രി സ്ക്കൂളിൽ ആരോഗ്യകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സോയയും കൗൺസിലർ വി.ശശിയും ചേർന്ന് മാവ് നട്ടു. പരിപാടികളിൽ കൗൺസിലർ സി.ബിന്ദു, ഹയർ സെക്കൻട്രി പ്രിൻസിപ്പൽ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140375/iritty)