---
title: "പായം പഞ്ചായത്തിൽ ഓർമ്മ മരങ്ങൾ നട്ടു"
english_title: "Payam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140376/payam"
published_at: "2023-08-20T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e162919bde8_IMG-20230820-WA0003.jpg"
keywords: []
---

# പായം പഞ്ചായത്തിൽ ഓർമ്മ മരങ്ങൾ നട്ടു

> **Lead Summary:** **ഇരിട്ടി: **നവ കേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഓർമ്മ മരങ്ങൾ നടുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്തിലെ മൺമറഞ്ഞുപോയ പ്രമുഖരായ വ്യക്തികളുട സ്മരണയിൽ ഓർമ്മ മരങ്ങൾ നടുന്നതിന് തുടക്കമായി.

## Article Content

**ഇരിട്ടി: **നവ കേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഓർമ്മ മരങ്ങൾ നടുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്തിലെ മൺമറഞ്ഞുപോയ പ്രമുഖരായ വ്യക്തികളുട സ്മരണയിൽ ഓർമ്മ മരങ്ങൾ നടുന്നതിന് തുടക്കമായി.

പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ജോസിന്റെ നാമധേയത്തിലാണ് ഓർമ്മ മരം നട്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ജെസ്സി പി എൻ,  വി. പ്രമീള, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക എന്നിവർ പങ്കെടുത്തു. ഓർമ്മ മരങ്ങൾ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും തുടർന്നുള്ള ദിവസങ്ങളിൽ നടുന്നതാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140376/payam)