---
title: "അത്തം പത്തിന് പൊന്നോണം .ആറളം ഫാമിൽ പൂവസന്തം "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140389/aralam"
published_at: "2023-08-20T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e176e23f60e_IMG-20230820-WA0006.jpg"
keywords: []
---

# അത്തം പത്തിന് പൊന്നോണം .ആറളം ഫാമിൽ പൂവസന്തം 

> **Lead Summary:** **ആറളം**:വന്യജീവികളുടെ ആക്രമണം മൂലം പൊറുതി മുട്ടിയ ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ലെ കർഷകരുടെ കൃഷിയിടങ്ങളിൽ ഈ വർഷം വർണ്ണ വസന്തം വിരിഞ്ഞിറങ്ങിയിരിക്കുകയാണ്. സ്ഥിരമായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിച്ചു കൊണ്ട് കൃഷി ചെയ്ത 10 ഏക്കറിലെ ചെണ്ടുമല്ലി പാടം വിളവെടുപ്പിനു പാകമായി തുടങ്ങി.

## Article Content

**ആറളം**:വന്യജീവികളുടെ ആക്രമണം മൂലം പൊറുതി മുട്ടിയ ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ലെ കർഷകരുടെ കൃഷിയിടങ്ങളിൽ ഈ വർഷം വർണ്ണ വസന്തം വിരിഞ്ഞിറങ്ങിയിരിക്കുകയാണ്. സ്ഥിരമായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിച്ചു കൊണ്ട് കൃഷി ചെയ്ത 10 ഏക്കറിലെ ചെണ്ടുമല്ലി പാടം വിളവെടുപ്പിനു പാകമായി തുടങ്ങി.

120 കൃഷിക്കാർ ചേർന്നാണ് 10 ഏക്കറിൽ ഓണക്കാലത്തേക്ക് പൂക്കൾക്കു വേണ്ടി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത് കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുണ്ടായ കീട രോഗബാധ, വന്യജീവി ആക്രമണം, സാമൂഹ്യ വിരുദ്ധരുടെ ശല്യം എന്നിവയെ ഒക്കെ പ്രതിരോധിച്ചു കൊണ്ട് നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷി വിജയകരമായി മാറ്റാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ കർഷകർ. ഈ ഓണക്കാലത്ത് തങ്ങളുടെ പൂക്കൾ വാങ്ങിക്കുന്നതിനായി ആൾക്കാർ എത്തിചേരുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

മഞ്ഞ, ഓറഞ്ച് കളറിൽ ഉള്ള ചെണ്ടുമല്ലികളാണ് പൂവിട്ടിരിക്കുന്നത്. ആറളം ഗ്രാമ പഞ്ചായത്തിന്റെ പുഷ്പ ഗ്രാമം പദ്ധതിയുടെ ഭാഗമായി ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140389/aralam)